
എസ്.എൻ.ഇ.സി ശരീഅ, ഷീ ട്രയൽ അലോട്ട്മെന്റ് നാളെ
Posted at 04-05-2025കോഴിക്കോട്: സമസ്ത നാഷനൽ എജ്യുക്കേഷൻ കൗൺസിലിൻ്റെ (എസ്.എൻ.ഇ.സി) എസ്.എസ്.എൽ.സിക്കു ശേഷമുള്ള ശരീഅ, ഷീ സ്‌ട്രീമുകളുടെ ട്രയൽ അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും. മെയ് 1ന് 2025-26 അധ്യയന വർഷത്തെ സമസ്ത നാഷനൽ എജ്യുക്കേഷൻ എൻട്രൻസ് ടെസ്റ്റ് (SNEET) എഴുതിയ ആൺകുട്ടികൾക്കുള്ള ശരീഅ, പെൺകുട്ടികൾക്കുള്ള ഷീ സ്‌ട്രീമുകളുടെ ട്രയൽ ആലോട്മെന്റാണ് നാളെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാകുക. തുടർന്ന് മെയ് 7നു ഫസ്റ്റ് അലോട്ട്മെന്റും മെയ് 10നു സെക്കന്റ് ആലോട്മെന്റും പ്രസിദ്ധീകരിക്കും. എസ്.എസ്.എൽ.സി കഴിഞ്ഞ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ലൈഫ് സ്‌ട്രീം പരീക്ഷാ ഫലവും നാളെ പ്രസിദ്ധീകരിക്കും. പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ യൂസർനെയിമും പാസ്സ്‌വേർഡുമാക്കി അലോട്മെന്റ് വിവരങ്ങൾ കാണാനാകും. ലൈഫ് സ്‌ട്രീം പരീക്ഷ എഴുതിയവർക്ക് ഇന്റർവ്യൂ കാർഡാണ് ഡൗൺലോഡ് ചെയ്യാനാവുക. ഇന്റർവ്യൂ കാർഡ് ലഭിച്ച വിദ്യാർത്ഥികൾ സെൻട്രൽ ഓഫീസിൽ നിന്ന് അറിയിക്കുന്ന ദിവസം സ്ഥാപനത്തിൽ ഇന്റർവ്യൂവിന് ഹാജരാകണം.