എസ്.എന്‍.ഇ.സി കാലഘട്ടത്തിന് യോജിച്ച സമസ്തയുടെ വിദ്യാഭ്യാസ പദ്ധതി: സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

Posted at 27-02-2024

പുതിയ അധ്യയന വര്‍ഷത്തെ അഡ്മിഷന്‍ ക്യാംപയിന് തുടക്കം കോഴിക്കോട്: പുതിയകാലഘട്ടത്തിന് അനുയോജ്യമായ രീതിയില്‍ സമസ്ത ആവിഷ്‌ക്കരിച്ച ദേശീയ വിദ്യാഭ്യാസ പദ്ധതിയാണ് എസ്.എന്‍.ഇ.സിയെന്ന് സമസ്ത പ്രസിഡ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത നാഷനല്‍ എജ്യുക്കേഷന്‍ കൗണ്‍സിലി(എസ്.എന്‍.ഇ.സി)ന്റെ 2024-25 അധ്യയന വര്‍ഷത്തെ അഡ്മിഷന്‍ കാംപയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ച പദ്ധതി ചുരുങ്ങിയ സമയം കൊണ്ട് വലിയ മുന്നേറ്റമാണ് കാഴ്ച്ചവെച്ചു കൊണ്ടിരിക്കുന്നത്. സമസ്ത നേരിട്ട് ആവിഷ്‌ക്കരിച്ച വിദ്യാഭ്യാസ പദ്ധതിയെന്ന നിലയില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ വിവിധ ഭാഷകളിലെ പ്രോസ്പക്ടസ് പ്രകാശനവും നടന്നു. മലയാളം പ്രോസ്പക്ടസ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും അറബി പ്രോസ്പക്ടസ് സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാരും ഇംഗ്ലീഷ് പ്രോസ്പക്ടസ് സമസ്ത ട്രഷറര്‍ പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോടും ഉര്‍ദു പ്രോസ്പക്ടസ് സമസ്ത മുശാവറ അംഗം എം.പി മുസ്തഫല്‍ ഫൈസിയും കന്നഡ പ്രോസ്പക്ടസ് മുശാവറ അംഗം എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാരും പ്രകാശനം ചെയ്തു. മാർച്ച് രണ്ടാം വാരം മുതൽ www.snec.in ൽ പ്രൊസ്പക്ടസ് ലഭ്യമാകും. സമസ്ത ട്രഷറര്‍ പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട് അധ്യക്ഷനായി. എസ്.എന്‍.ഇ.സി അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുസലാം ബാഖവി വടക്കേകാട് എസ്.എന്‍.ഇ.സി സന്ദേശം നല്‍കി. ഡോ.ശഫീഖ് റഹ്മാനി വഴിപ്പാറ കാംപയിന്‍ പദ്ധതി വിശദീകരിച്ചു. ഗവേണിങ് ബോര്‍ഡ് അംഗങ്ങളായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍, കെ.കെ.എസ് തങ്ങള്‍, നാസര്‍ ഫൈസി കൂടത്തായി, എ.എം പരീത് സാഹിബ്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനല്‍ സെക്രട്ടറി ഒ.പി.എം അശ്‌റഫ്, ഡോ.അസ്ലം വാഫി, ഹുസൈൻകുട്ടി മൗലവി സംബന്ധിച്ചു. അബ്ദുല്ല മുജ്തഫ ഫൈസി സ്വാഗതവും റാഫി റഹ്മാനി പുറമേരി നന്ദിയും പറഞ്ഞു. പടം സമസ്ത നാഷനല്‍ എജ്യുക്കേഷന്‍ കൗണ്‍സിലി(എസ്.എന്‍.ഇ.സി)ന്റെ 2024-25 അധ്യയന വര്‍ഷത്തെ ‍ വിവിധ ഭാഷകളിലെ പ്രോസ്പക്ടസ് പ്രകാശനം സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാർ, പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, എം.പി മുസ്തഫല്‍ ഫൈസി, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാർ എന്നിവർ ചേർന്ന് നിർവഹിക്കുന്നു