വാർത്ത
എസ്.എൻ.ഇ.സി അഡ്മിഷൻ ക്യാംപയിൻ ഉദ്ഘാടനവും പ്രോസ്പക്ടസ് പ്രകാശനവും നാളെ
എസ്.എൻ.ഇ.സി അഡ്മിഷൻ ക്യാംപയിൻ ഉദ്ഘാടനവും പ്രോസ്പക്ടസ് പ്രകാശനവും നാളെ

കോഴിക്കോട്: സമസ്ത നാഷനൽ എജ്യുക്കേഷൻ കൗൺസിലി(എസ്.എൻ.ഇ.സി)ൻ്റെ 2024-25 അധ്യയന വർഷത്തെ അഡ്മിഷൻ ക്യാംപയിൻ ഉദ്ഘാടനവും വിവിധ ഭാഷകളിലെ പ്രോസ്പക്ടസ് പ്രകാശനവും നാളെ രാവിലെ 10 ന് കോഴിക്കോട് സമസ്ത കാര്യാലയത്തിൽ നടക്കും. ക്യാംപയിൻ ഉദ്ഘാടനവും മലയാളം പ്രോസ്പക്ടസ് പ്രകാശനവും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കും. അറബി പ്രോസ്പക്ടസ് സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാരും ഇംഗ്ലീഷ് പ്രോസ്പക്ടസ് സമസ്ത ട്രഷറർ പി.പി ഉമർ മുസ്ലിയാർ കൊയ്യോടും ഉർദു പ്രോസ്പക്ടസ് സമസ്ത സെക്രട്ടറി കെ.ഉമർ ഫൈസി മുക്കവും കന്നഡ പ്രോസ്പക്ടസ് എസ്.വൈ.എസ് സംസ്ഥാന ജന.സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലും പ്രകാശനം ചെയ്യും. എസ്.എൻ.ഇ.സി അക്കാദമിക് കൗൺസിൽ ചെയർമാൻ അബ്ദുസലാം ബാഖവി വടക്കേകാട് അധ്യക്ഷനാകും.
കൺവീനർ ഡോ.ബശീർ പനങ്ങാങ്ങര ക്യാംപയിൻ പദ്ധതി വിശദീകരിക്കും. ഗവേണിങ് ബോഡി, അക്കാദമിക് കൗൺസിൽ അംഗങ്ങൾ പങ്കെടുക്കും.
കൂടുതൽ വാർത്തകളും പരിപാടികളും
എസ്.എൻ.ഇ.സിയുടെ എല്ലാ വാർത്തകളും അറിയിപ്പുകളും.
