ഈ പേജ് ഇതുവരെ മലയാളത്തിൽ ലഭ്യമല്ല. ഇംഗ്ലീഷിൽ കാണിക്കുന്നു.
വാർത്ത
എസ്.എസ്.ഒ ബോയ്സ് പ്രവർത്തനോദ്ഘാടനം നടന്നു.

മുക്കം: സമസ്ത നാഷനൽ എജ്യുക്കേഷൻ കൗൺസിൽ (എസ്.എൻ.ഇ.സി) വിദ്യാർത്ഥി സംഘടനയായ എസ്.എൻ.ഇ.സി സ്റ്റുഡന്റസ് ഓർഗനൈസേഷൻ (എസ്.എസ്.ഒ) ബോയ്സ് പ്രവർത്തനോദ്ഘാടനം നടന്നു. കോഴിക്കോട് മുക്കം കാരമൂലയിലുള്ള ദാറുസ്വലാഹ് ഇസ്ലാമിക് അക്കാദമിയിൽ നടന്ന പരിപാടി സമസ്ത കേന്ദ്ര മുശാവറ അംഗവും അക്കാദമിക് കൗൺസിൽ ചെയർമാനുമായ പി.എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ എസ്.എസ്.ഒ കൺവീനർ രിള് വാൻ കൊല്ലജാൽ അധ്യക്ഷനായി, സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം പ്രസംഗിച്ചു, പ്രാർഥനക്കും അദ്ദേഹം നേതൃത്വം നൽകി. സലാം ഫൈസി മുക്കം, ആലിക്കുഞ്ഞി ഫൈസി, അംജദ്ഖാൻ റഷീദി പ്രസംഗിച്ചു. ജവാദ് സിദ്ദീഖി ഫൈസി, അസ്ലം സനാഇ, സഈദ് സനാഇ, ജസീൽ അസ്ലമി, മുസ്തഫ അൻവരി, യസീദ് ഹുദവി, ഇജ്ലാൻ ഹൈത്തമി, റഷീദ് മാസ്റ്റർ സംബന്ധിച്ചു.
തുടർന്ന് നടന്ന ലീഡർഷിപ്പ് ട്രൈനിംഗ് സെഷൻ ട്രെൻഡ് ലൈഫ് ഫെസിലിറ്റേറ്റർ സിറാജ് മാസ്റ്റർ പുത്തൂർമഠം നയിച്ചു. എസ്.എൻ.ഇ.സി സ്റ്റുഡന്റസ് അഫേഴ്സ് ഇൻചാർജ് ഷാനിദ് സനാഈ കൊടുവള്ളി ഓറിയന്റേഷൻ പ്രോഗ്രാമിന് നേതൃത്വം നൽകി. ശേഷം നടന്ന ഡിസ്കഷനിൽ സൽമാൻ വിഴിഞ്ഞം, സിറാജ് കുക്കാജെ, അശ്ഫാഖ് കൊടാജെ, മിഖ്ദാദ് തിങ്കളാടി, ഉനൈസ് പാക്കണ, സഫ്വാൻ കോട്ടക്കൽ, നിയാസ് കിടങ്ങയം പങ്കെടുത്തു. എസ്.എൻ.ഇ.സി അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് സംഘടിപ്പിച്ച
മാഷപ്പ് മത്സരത്തിൽ മലപ്പുറം വിളയിൽ സി.ബി.എം.എസ് ഇസ്ലാമിക് അക്കാദമി ഒന്നാം സ്ഥാനവും, കാസർഗോഡ് കുമ്പളയിലുള്ള ഇമാം ഷാഫി ഇസ്ലാമിക് അക്കാദമി രണ്ടാം സ്ഥാനവും കണ്ണൂർ പയ്യന്നൂരിലുള്ള ദാറുൽ ബിർറ് ഇസ്ലാമിക് അക്കാദമി മൂന്നാം സ്ഥാനവും നേടി. സുഹൈൽ ഫൈസി കൂരാട് വിധിനിർണ്ണയം നടത്തി. അബ്ദുൽ ഹഖ് സ്വാഗതവും അബ്ദുൽ ജവാദ് നന്ദിയും പറഞ്ഞു. എസ്.എസ്.ഒ ഗേൾസ് പ്രവർത്തനോദ്ഘാടനം കഴിഞ്ഞ ദിവസം നടന്നിരുന്നു.
