Skip to content

വാർത്ത

എസ്.എൻ.ഇ.സി ദ്വിദിന അധ്യാപക പരിശീലന ക്യാംപ് സമാപിച്ചു

കാസർകോട് ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിയിൽ നടന്ന ദ്വിദിന റസിഡൻഷ്യൽ പരിശീലന ക്യാംപ് തഫ്ഹീം സമാപിച്ചു.

Thafheem teachers' training camp at Imam Shafi Islamic Academy
കാസർകോട് ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിയിൽ നടന്ന ദ്വിദിന റസിഡൻഷ്യൽ പരിശീലന ക്യാംപ് തഫ്ഹീം സമാപിച്ചു.

കോഴിക്കോട്: സമസ്ത നാഷണൽ എഡ്യൂക്കേഷൻ കൗൺസിൽ (എസ്.എൻ.ഇ.സി) സ്ഥാപനങ്ങളിലെ അധ്യാപക-അധ്യാപികമാർക്ക് കാസർകോട് ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിയിൽ നടത്തിയ ദ്വിദിന റസിഡൻഷ്യൽ പരിശീലന ക്യാംപ് തഫ്ഹീം സമാപിച്ചു. അബ്ദുൽ ഖാദർ ഖാസിമി ബംബ്രാണ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഇ.സി അക്കാദമിക് കൗൺസിൽ ചെയർമാൻ പി.എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട് അധ്യക്ഷനായി. കൺവീനർ ഡോ. ബശീർ പനങ്ങാങ്ങര എസ്.എൻ.ഇ.സി പരിചയം നടത്തി. വിവിധ സെഷനുകൾക്ക് പി.എം അബ്ദുസ്സലാം ബാഖവി, ഫാരിസ് പി.യു, ശ്രീനാഥ്‌ പി.ആർ, അബ്ദുല്ലത്തീഫ് ഹുദവി, സുഹൈൽ റഹ്മാനി കുമരംപത്തൂർ, അബ്ദുള്ള മുജ്തബ ഫൈസി, ഡോ. അസ്‌ലം വാഫി, ഉനൈസ് അലി വാഫി, റുഖിയ ടീച്ചർ നേതൃത്വം നൽകി. എസ്.എൻ.ഇ.സി ഓഫീസ് മാനേജർ റാഫി റഹ്മാനി, അക്കാദമിക് കോഡിനേറ്റർ യൂസുഫ് റഹ്‌മാനി ചെമ്പ്രശേരി, കെ.എൽ അബ്ദുൽ ഖാദർ ഖാസിമി, ശറഫുദ്ദീൻ ഫൈസി, അബ്ദുറഹ്മാൻ ഹൈതമി സംബന്ധിച്ചു.

കൂടുതൽ വാർത്തകളും പരിപാടികളും

എസ്.എൻ.ഇ.സിയുടെ എല്ലാ വാർത്തകളും അറിയിപ്പുകളും.

എല്ലാ വാർത്തകളും