News
എസ്.എൻ.ഇ.സി ദലീൽ; സർട്ടിഫിക്കറ്റ് വിതരണവും ബാച്ച് ഉദ്ഘാടനവും നടന്നു.
എസ്.എൻ.ഇ.സി ദലീൽ പ്രോഗ്രാം പോർട്ടൽ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ലോഞ്ച് ചെയ്യുന്നു.

കോഴിക്കോട്: സമസ്ത നാഷനൽ എജ്യുക്കേഷൻ കൗൺസിൽ (എസ്.എൻ.ഇ.സി) അഡ്വാൻസ്ഡ് സ്റ്റഡി പ്രോഗ്രാം ‘ദലീൽ’ ആദ്യ ഘട്ടം പൂർത്തിയാക്കിയ പണ്ഡിതർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പുതിയ ബാച്ചിന്റെ ഉദ്ഘാടനവും കോഴിക്കോട് പുതിയങ്ങാടിയിലുള്ള വരക്കൽ മഖാമിൽ നടന്നു. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ബാച്ച് ഉദ്ഘാടനത്തിനും സർട്ടിഫിക്കറ്റ് വിതരണത്തിനും നേതൃത്വം നൽകി. ദലീൽ പ്രോഗ്രാം പോർട്ടലും തങ്ങൾ ലോഞ്ച് ചെയ്തു. പരിപാടിയിൽ എസ്.എൻ.ഇ.സി അക്കാദമിക് ചെയർമാൻ പി.എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട് അധ്യക്ഷനായി. അക്കാദമിക് കൗൺസിൽ അംഗം ഷുഹൈബുൽ ഹൈതമി വാരാമ്പറ്റ, എസ്.എൻ.ഇ.സി വരക്കൽ മുത്വവ്വൽ ക്യാംപസ് വൈസ് പ്രിൻസിപ്പാൾ സുലൈമാൻ ഫൈസി ചുങ്കത്തറ, എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഒ.പി.എം അഷ്റഫ് പ്രസംഗിച്ചു. ശറഫുദ്ധീൻ ഫൈസി, ഒ.ടി.എം സൈനി മുടിക്കോട് സംബന്ധിച്ചു. കോഴ്സ് കോഡിനേറ്റർ ഷബീർ ഫൈസി സ്വാഗതവും എസ്.എൻ.ഇ.സി അസിസ്റ്റൻഡ് ഡയറക്ടർ ജസീൽ ഹുദവി നന്ദിയും പറഞ്ഞു.
