News
പി.ജി ഫാക്വൽറ്റി എംപവർമെൻറ് പ്രോഗ്രാം സംഘടിപ്പിച്ചു.
കോഴിക്കോട് വരക്കലിൽ നടന്ന എസ്.എൻ.ഇ.സി പി.ജി ഫാക്വൽറ്റി എംപവർമെൻറ് പ്രോഗ്രാമിൽ നിന്ന്

കോഴിക്കോട്: സമസ്ത നാഷനൽ എജ്യുക്കേഷൻ കൗൺസിൽ (എസ്.എൻ.ഇ.സി) അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെ മുത്വവ്വൽ (പി.ജി) വിഭാഗം അധ്യാപകർക്കുള്ള എംപവർമെൻറ് പ്രോഗ്രാം കോഴിക്കോട് വരക്കലിലുള്ള എസ്.എൻ.ഇ.സി മുത്വവ്വൽ ക്യാംപസിൽ സംഘടിപ്പിച്ചു. പരിപാടി എസ്.എൻ.ഇ.സി അക്കാദമിക് കൗൺസിൽ ചെയർമാൻ പി.എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട് ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഇ.സി അസിസ്റ്റൻഡ് ഡയറക്ടർ ജസീൽ ഹുദവി, അക്കാദമിക് കോഡിനേറ്റർ യൂസുഫ് റഹ്മാനി ചെമ്പ്രശ്ശേരി, പി.ജി വിഭാഗം കോഡിനേറ്റർ മുഹമ്മദ് ഹൈതമി, എസ്.എൻ.ഇ.സി ശരീഅ സ്ട്രീം അഫിലിയേറ്റഡ് സ്ഥാപനങ്ങളായ വയനാട് വെങ്ങപ്പള്ളിയിലുള്ള ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമി, എസ്.എൻ.ഇ.സി വരക്കൽ മുത്വവ്വൽ ക്യാംപസ് എന്നിവിടങ്ങളിലെ പി.ജി വിഭാഗം അധ്യാപകർ പങ്കെടുത്തു.
