വാർത്ത
അറിവ് പകർന്നു നൽകുന്നവരെ ആദരിക്കുന്ന സമൂഹത്തിനേ നിലനിൽപ്പുണ്ടാവൂ: എം. ടി അബ്ദുല്ല മുസ്‌ലിയാർ
വിളയിൽ സി.ബി.എം.എസ് ഇസ്‌ലാമിക് അക്കാദമിയിൽ നടന്ന എസ്.എൻ.ഇ.സി പഠനാരംഭം മുഖദ്ദിമയിൽ മുഖ്യപ്രഭാഷണം.

മലപ്പുറം: സർവ്വ ജ്ഞാനങ്ങളും സ്വായത്തമാക്കുകയെന്ന ലക്ഷ്യത്തോടൊപ്പം അറിവ് പകർന്നു നൽകുന്ന അധ്യാപകരെ ആദരവോടെ കാണുകയും അവരെ മാതൃകയാക്കുകയും ചെയ്യുന്ന സമൂഹമായി വിദ്യാർഥികൾ മാറിയാൽ മാത്രമേ വിദ്യാഭ്യാസം സാർഥകമാവുകയുള്ളുവെന്ന് സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ പറഞ്ഞു. അറിവ് സമൂഹ സമുദ്ധാരണത്തിന്റെ പ്രധാന ഘടകമായി വർത്തിക്കുന്നത് സ്വീകരിച്ച വഴികളെയും മാർഗങ്ങളെയും പവിത്രമായി കാണുകയും ആദരവോടെ സമീപിക്കുകയും ചെയ്യുമ്പോൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിളയിൽ സി.ബി.എം.എസ് ഇസ്‌ലാമിക് അക്കാദമിയിൽ നടന്ന എസ്.എൻ.ഇ.സി പഠനാരംഭം മുഖദ്ദിമയിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
കൂടുതൽ വാർത്തകളും പരിപാടികളും
എസ്.എൻ.ഇ.സിയുടെ എല്ലാ വാർത്തകളും അറിയിപ്പുകളും.
